.
പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും.ഈ വ്യാഴാഴ്ച രാത്രിയായിരുന്നു നാലു മാസം ഗർഭിണിയായ യുവതി അപകടത്തില്‍പ്പെട്ടത്. ഓടയ്ക്ക് അപ്പുറമുള്ള കടയില്‍ വസ്ത്രം വാങ്ങാൻ ഭർത്താവിനൊപ്പം എത്തിയപ്പോഴായിരുന്നു അപകടം. ഓടയ്ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന പലക തകർന്നു ഓടയിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ ഓടയ്ക്ക് മുകളില്‍ സ്ലാബ് സ്ഥാപിച്ചു.