സുരേഷ് ഗോപിക്കെതിരേ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. പുളിമൂട് കേസരി മന്ദിരത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റ് ചുറ്റി ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന ധര്‍ണ സംസ്ഥാന സെക്രട്ടറി ബി.അഭിജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഷില്ലര്‍ സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു, സംസ്ഥാന വൈസ് പ്രസിഡന്റ് കൃപ പി.എം., സംസ്ഥാന കമ്മിറ്റി അംഗം, ഷീജ.എസ്., ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍, അലക്‌സ് റാം മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രജീഷ് കൈപ്പള്ളി, ലേഖാരാജ് എം ആർ,ബൈജു ടി എം , ജില്ലാ വൈസ് പ്രസിഡന്റ്‌ ഒ.രതി, കമ്മിറ്റി അംഗങ്ങളായ ഷൈജു ചാവശ്ശേരി , മഹേഷ് ബാബു, ശരത് കുമാര്‍ എസ്, ഭാഗ്യരാജ് എസ്, അരുണ്‍ സി എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Reply

spot_img

Related articles

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...