സീപ്ലെയിൻ പദ്ധതി ആശയം മുന്നോട്ട് വെച്ചത് താനെന്ന് മന്ത്രി വി എൻ വാസവൻ

സീപ്ലെയിൻ പദ്ധതിയിൽ അവകാശവാദവുമായി മന്ത്രി വി എൻ വാസവൻ. സീ പ്ലെയിൻ പദ്ധതിയെന്ന ആശയം മുന്നോട്ട് വെച്ചത് താനാണെന്ന് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അവകാശപ്പെടുന്നു. 2010 ൽ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം കൊണ്ടുവന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പരിശോധന നടത്തുകയും പഠനം നടത്തുകയും ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.അന്നത്തെ ടൂറിസം മന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ പദ്ധതിക്കായി പ്രത്യേക താൽപര്യം കാട്ടിയെന്നും നിയമസഭയിൽ ജീ കാർത്തികേയൻ പദ്ധതിയെ എതിർത്തുവെന്നും മന്ത്രി പറയുന്നു. പദ്ധതിക്കെതിരെ പ്രതിപക്ഷം വച്ചത് ഓർക്കുന്നുവെന്ന് വി എൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. സീപ്ലെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നതിൽ ചാരിതാർത്ഥ്യം എന്ന് വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. കാലങ്ങൾ മുൻപ് മുന്നോട്ടുവച്ച ആശയം സ്വപ്‌നതുല്ല്യമായ പൂർണ്ണതയിലേക്ക് നീങ്ങുമ്പോൾ അതിനുവേണ്ടി പഠനങ്ങളുടെ ചുക്കാൻ പിടിക്കാൻ കഴിഞ്ഞതും ആത്മസംതൃപ്തി നൽകുന്നുവെന്ന് മന്ത്രി പറയുന്നു.

Leave a Reply

spot_img

Related articles

ലഹരി കേസില്‍‌ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

ലഹരി കേസിൽ കാസർഗോഡ് അറസ്റ്റിലായ പെരുമ്പാവൂർ വലിയകുളം യൂണിറ്റിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഹുസൈൻ കെ എച്ചിനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി യൂത്ത്...

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3...