‘പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹൻ’; പ്രമുഖ നിക്ഷേപകൻ മാർക്ക് മൊബിയസ്

പ്രധാനമന്ത്രി നരേന്ദ്രമോദി സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനെന്ന് പ്രമുഖ നിക്ഷേപകൻ മാർക്ക് മൊബിയസ്. ആഗോള തലത്തിൽ രാഷ്ട്രീയ സ്പെക്ട്രത്തിൻ്റെ എല്ലാ വശങ്ങളുമായി സംവാദം നടത്താൻ പ്രധാനമന്ത്രി പ്രാപ്തനാണെന്നും അദ്ദേഹത്തിൻ്റെ പരിശ്രമങ്ങൾ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അർഹിക്കുന്നുവെന്നും മാർക്ക് മൊബിയസ് പറഞ്ഞു.‍ഐഎഎൻഎസ്ലിനോടായിരുന്നു മാർക്ക് മൊബിയസിന്റെ പ്രതികരണം. പശ്ചിമേഷ്യൻ സംഘർഷവും, റഷ്യ-യുക്രെയ്ൻ യുദ്ധവും തുടങ്ങി ലോകം പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്നുപോകുമ്പോൾ മോദിക്ക് വളരെ പ്രധാനപ്പെട്ട സമാധാന നിർമ്മാതാവായി മാറാൻ കഴിയുമെന്ന് മോബിയസ് പറഞ്ഞു.‘പ്രധാനമന്ത്രി മോദി മികച്ച നേതാവാണ്, അതുപോലെ തന്നെ മികച്ച മനുഷ്യനുമാണ്. വളരെ നല്ല വ്യക്തിയാണ്. ആഗോളതലത്തിൽ രാഷ്ട്രീയ സ്പെക്‌ട്രത്തിൻ്റെ എല്ലാ വശങ്ങളുമായും സംഭാഷണം നടത്താൻ അദ്ദേഹത്തിന് കഴിയുന്നതിനാൽ, അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിൻ്റെ പങ്ക്, മുന്നോട്ട് പോകുമ്പോൾ പ്രാധാന്യമർഹിക്കും, പ്രധാനപ്പെട്ട സമാധാന നിർമ്മാതാവായി മാറാനും അദ്ദേഹത്തിന് കഴിയും’, മോബിയസ് പറഞ്ഞു.

Leave a Reply

spot_img

Related articles

അഖിൽ അക്കിനേനി വിവാഹിതനായി

തെലുങ്ക് നടനും നാഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനുമായ അഖിൽ അക്കിനേനി വിവാഹിതനായി. സൈനബ് റാവ്ജിയാണ് വധു. ഹൈദരാബാദിലെ സ്വവസതിയിലായിരുന്നു ചടങ്ങുകൾ. തെലുങ്ക് പാരമ്പര്യങ്ങളെ മാനിച്ചുകൊണ്ട്...

കമൽഹാസന്റെ കന്നഡ ഭാഷ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി

കന്നഡ ഭാഷ തമിഴിൽ നിന്ന് ഉണ്ടായതാണെന്ന നടൻ കമൽഹാസന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ...

മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി

മേഘാലയയില്‍ ഹണിമൂണിനിടെ കാണാതായ മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ രാജാ...

ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു

ക്രിക്കറ്റ് താരം റിങ്കു സിങ്ങും സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ഇരുവരുടേയും വിവാഹനിശ്ചയം ജൂണ്‍ എട്ടിന് നടക്കും. ഇന്ത്യൻ ടി20...