തമിഴ് സൂപ്പർ താരം ശിവകാർത്തികേയൻ നായകനായെത്തി തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയാണ് ‘അമരൻ’. രാജ്‌കുമാർ പെരിയസാമി സംവിധാനം നിർവഹിച്ച ചിത്രം ആഗോളതലത്തിൽ 250 കോടി കളക്ഷനും മറികടന്നിട്ടുണ്ട്. തീയേറ്ററുകളിൽ ചിത്രം കണ്ടെങ്കിലും സിനിമയുടെ ഒടിടി റിലീസിനായി കാത്തിരിക്കുന്ന ഒട്ടനവധി പ്രേക്ഷകരുണ്ട്. അവരെ നിരാശപ്പെടുത്തുന്ന വർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് . അമരൻ ഒടിടിയിൽ എത്താൻ വൈകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.