രഥോത്സവത്തിനായി കല്‍പ്പാത്തി ഒരുങ്ങി

രഥോത്സവത്തിനായി കല്‍പ്പാത്തി ഒരുങ്ങി.ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് കല്‍പ്പാത്തിയിലെ അഗ്രഹാര വീഥികള്‍ ദേവരഥ പ്രദക്ഷിണം നടക്കും.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേതത്തില്‍ രാവിലെ പൂജകള്‍ക്കു ശേഷം 10.30നും11.30നും ഇടയ്ക്കാണു രഥാരോഹണം.

തുടർന്ന് മൂന്നു രഥങ്ങളും പ്രദക്ഷിണം ആരംഭിക്കും. ഭക്തരാണ് തേരുവലിക്കുക. രഥോത്സവത്തിന്‍റെ സുഖമമായ നടത്തിപ്പിനായി എല്ലാ ഒരുക്കങ്ങളും ചെയ്തെന്നും സുരക്ഷയ്ക്കായി പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളില്‍ ഒന്നായ ഇത് പാലക്കാടിന്റെ സാംസ്കാരിക ആഘോഷം കൂടിയാണ് രഥോത്സവം.ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം ഭഗവദ്പ്രതിഷ്ഠയോടുകൂടിയ അലങ്കരിച്ച ദേവരഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നത്. പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് കാൽപാത്തി രഥോത്സവത്തെ തുടർന്നാണ് മാറ്റിവെച്ചത്.

Leave a Reply

spot_img

Related articles

വാൽപ്പാറ അപകടം; മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം

വാൽപ്പാറ അപകടം നടന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും സർക്കാർ ധനസഹായം കിട്ടിയില്ലെന്ന് ആരോപണം .വാൽപ്പാറയിലെ ദുരന്തബാധിതരെ സർക്കാർ അവഗണിച്ചെന്ന് മഞ്ഞളാംകുഴി അലി....

കവടിയാർ കൊട്ടാരത്തിലെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ കോടികളുടെ ആഭരണ കവർച്ച മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന വിലയിരുത്തലിൽ പോലീസ്.കവർച്ച നടന്ന മാസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കില്ലെന്ന് സ്ഥിരീകരണം. റിട്രീവ്...

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എ കെ ബാലൻ .അൻവർ ഓന്തിനെ പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവിയാണെന്നും ഒരിടത്തും...

കരിങ്കൊടി പ്രതിക്ഷേധം: ആരോഗ്യ മന്ത്രി മൊഴി നൽകി

കരിങ്കൊടി പ്രതിക്ഷേധം: ആരോഗ്യ മന്ത്രി മൊഴി നൽകി.കണ്ണൂർ റെയിൽവെ സ്റ്റേഷനിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ ഉന്തുംതള്ളും ഉണ്ടായതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ മൊഴി.ആയുധം ഉപയോഗിച്ച് കഴുത്തിന്...