ജനനവും മരണവും 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യണം

ജനനം, മരണം എന്നിവ നടന്നാൽ 21 ദിവസത്തിനകം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജനനമരണ രജിസ്ട്രേഷൻ ജില്ലാതല കോ ഓർഡിനേഷൻ കമ്മറ്റി യോഗം അറിയിച്ചു.സിവിൽ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് എ.ഡി.എം ആശാ സി എബ്രഹാമിൻ്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ
നഗരസഭാ രജിസ്ട്രാർമാർ, പൊലീസ്, ട്രൈബൽ എക്സ്റ്റെൻഷൻ, പട്ടികജാതി വികസനം, ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക്സ്, സാമൂഹ്യനീതി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്, റവന്യൂ, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.

ജനന, മരണ രജിസ്ട്രേഷൻ 100 ശതമാനം കൈവരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് യോഗം അഭ്യർഥിച്ചു. ജനനം, മരണം എന്നിവ നടന്ന് 30 ദിവസം വരെ ലേറ്റ് ഫീസ് ഒടുക്കി തദ്ദേശ സ്ഥാപനങ്ങളിൽ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. 30 ദിവസത്തിന് ശേഷം ഒരു വർഷം വരെ ജില്ലാ രജിസ്ട്രാറുടെ അനുമതിയോടെ തദ്ദേശ രജിസ്ട്രാർക്ക് രജിസ്റ്റർ ചെയ്യാം, ഒരു വർഷത്തിന് ശേഷം ബന്ധപ്പെട്ട റവന്യൂ ഡിവിഷനിലെ ആർ.ഡി ഒയുടെ അനുമതിയോടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.ജനനം, മരണം എന്നിവ റിപ്പോർട്ട് ചെയ്യുന്നതിന് വിവിധ വിഭാഗം ഉദ്യോഗസ്ഥരെയും (പൊലീസ്, വനം, ട്രൈബൽ എക്സ്റ്റെൻഷൻ, വിദ്യാഭ്യാസം, ജയിൽ) ആശാ വർക്കർമാർ, അംഗനവാടി പ്രവർത്തകർ, തുടങ്ങിയവരെയുമൊക്കെ റിപ്പോർട്ടിംഗ് ഉദ്യോഗസ്ഥരായി നിയോഗിച്ചിട്ടുണ്ട്. പൊതുസ്ഥലത്തെ മരണം, വാഹനങ്ങളിൽ വെച്ചുള്ള മരണം, വിദേശത്തുനടന്ന ജനനം എന്നിവയെല്ലാം രജിസ്റ്റർ ചെയ്യുന്നതിന് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്.
നിലവിൽ സിവിൽ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങൾ, സോഫ്റ്റ് വെയർ പ്രശ്നങ്ങൾ എന്നിവ യോഗം ചർച്ച ചെയ്തു. യോഗത്തിൽ ഉയർന്ന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് ചീഫ് രജിസ്ട്രാർ മുഖാന്തിരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും തീരുമാനിച്ചു.

Leave a Reply

spot_img

Related articles

ടൗൺഷിപ്പ് സന്ദർശന വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം

വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെയുണ്ടായ വിവാദത്തിൽ മുഖ്യമന്ത്രി മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ നടപടിയിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം.മുഖ്യമന്ത്രിയെ സൈബർ ഇടങ്ങളിൽ വിമർശിച്ച് ഒരു വിഭാഗം...

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ്...

ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കെ മുരളീധരൻ

മന്ത്രി ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.ഗണേഷിൻ്റെ ഭാര്യ 112ൽ വിളിച്ച് പരാതി പറഞ്ഞു. പോലീസ് വീട്ടുകാര്യമാണെന്ന് പറഞ്ഞ് തിരികെ...

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ

കടുത്ത തീരുമാനത്തിന് ഒരുങ്ങി ജി സുധാകരൻ.ജി. സുധാകരൻ പാർട്ടി അംഗത്വം പുതുക്കില്ലന്ന് സൂചന.അമ്പലപ്പുഴയിൽ സ്വതന്ത്രനായി മൽസരിച്ചേക്കുമെന്ന് ആണ് റിപ്പോർട്ട്.ഇതു സംബന്ധിച്ച് രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകും.ജി...