മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കൽ നവംബർ 30 വരെ

മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷൻ 2025-ലേക്കു പുതുക്കാൻ ഓൺലൈനായി 2024 നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. റിപ്പോർട്ടർമാർ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്.

ഓൺലൈനായി http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷൻ നമ്പരും പാസ്വേഡും ടൈപ്പ് ചെയ്താൽ നിലവിലുള്ള പ്രൊഫൈൽ പേജ് ലഭിക്കും. പാസ്‌വേഡ് ഓർമയില്ലാത്തവർ ‘ഫോർഗോട്ട് പാസ്‌വേഡ്’ വഴി റീസെറ്റ് ചെയ്താൽ പുതിയ പാസ്വേഡ് നിങ്ങളുടെ അക്രഡിറ്റേഷൻ കാർഡിൽ നൽകിയിട്ടുള്ള ഇ-മെയിൽ ഐഡിയിൽ എത്തും. (പുതിയ പാസ്‌വേഡ് മെയിലിന്റെ ഇൻബോക്‌സിൽ കണ്ടില്ലെങ്കിൽ സ്പാം ഫോൾഡറിൽ കൂടി പരിശോധിക്കണം.)

പ്രൊഫൈലിൽ പ്രവേശിച്ചാൽ ‘റിന്യൂ രജിസ്‌ട്രേഷൻ’ എന്ന ലിങ്ക് വഴി ആവശ്യമായ തിരുത്തലുകളും പുതിയ വിവരങ്ങളും ഫോട്ടോയും ഒപ്പും ചേർക്കാം. തുടർന്ന്, അപ്‌ഡേഷനുകൾ ‘കൺഫേം’ ചെയ്ത് പ്രിന്റ് എടുത്ത് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടെയോ ഒപ്പും സീലുമായി സാക്ഷ്യപത്രത്തോടെ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. നിലവിൽ ഉള്ള കാർഡിന്റെ ഫോട്ടോ കോപ്പിയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
പ്രിന്റൗട്ടുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നവംബർ 30ന് വൈകിട്ട് അഞ്ചിന് മുമ്പ് നിർബന്ധമായും സമർപ്പിക്കണം.

2024ൽ ഓൺലൈനായി അപേക്ഷിച്ച് കാർഡ് നേടിയവർക്കും പുതിയതായി അക്രഡിറ്റേഷൻ ലഭിച്ചവർക്കുമാണ് ഇത്തവണ പുതുക്കാൻ അവസരമുള്ളത്. അടുത്ത വർഷത്തേക്ക് പുതുക്കാത്തവരുടെ അക്രഡിറ്റേഷൻ റദ്ദാകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടണം.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...