‘കുറച്ച് കഴിയുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് സന്ദീപ് വാര്യര്‍ക്ക് മനസിലാകും’: മന്ത്രി കെ.എന്‍ ബാലഗോപാല്‍

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സന്ദീപിന് BJPയെക്കാളും കോണ്‍ഗ്രസ് ഭേദമാണെന്ന് തോന്നിക്കാണുമെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസില്‍ കുറച്ചുകാലം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു .ബിജെപിക്ക് അകത്ത് നില്‍ക്കാന്‍ പറ്റുന്ന സാഹചര്യം അല്ലെന്ന് തിരിച്ചറിയുന്നത് നല്ലതാണ്.സരിന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുവന്നു. പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാകും.രണ്ട് പക്ഷത്തെയും ദൗര്‍ബല്യങ്ങള്‍ പുറത്തുവന്നു. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ അസംതൃപ്തിയുണ്ട്. ഇതെല്ലാം പാലക്കാട്ടെ ജനങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പാലക്കാട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഷാളണിഞ്ഞാണ് സന്ദീപിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്.

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...