സുരക്ഷിതമായ ശബരിമല യാത്രയ്ക്ക് കോട്ടയം ജില്ലാ പൊലീസിന്റെ ക്യുആര്‍ കോഡ്

മണ്ഡല മകരവിളക്ക് കാലത്ത് അപകട നിരക്ക് കുറയ്ക്കാന്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് കോട്ടയം ജില്ലാ പൊലീസ് ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും, അതിന്റെ QR കോഡൂം പ്രകാശനം ചെയ്തു. കോട്ടയം പൊലീസ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പ്രകാശനം നിര്‍വഹിച്ചു. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും നെല്ലാപ്പാറ, മുണ്ടക്കയം തുടങ്ങിയ ജില്ലാ അതിര്‍ത്തിയില്‍ എത്തുന്ന തീര്‍ത്ഥാടക വാഹനങ്ങള്‍ക്കായി പ്രധാന ആക്‌സിഡന്റ് മേഖലകളുടെ ഗൂഗിള്‍ മാപ്പും, മുന്‍കാല അപകടങ്ങളുടെ ഫോട്ടോകളും, സ്ഥലവിവരണവും ഉള്‍പ്പെടുത്തിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. ശബരിമല പാതയിലെ പൊലീസ് ചെക്കിങ് പോയിന്റുകളില്‍ വിതരണം ചെയ്യുന്ന പൊലീസ് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ നോട്ടീസിന്റെ മറുവശത്ത് ഈ വീഡിയോയുടെ ലിങ്കിന്റെ QR code പ്രിന്റ് ചെയ്തിട്ടുണ്ട്. ഈ QR code സ്‌കാന്‍ ചെയ്യുമ്പോള്‍ ജില്ലാ അതിര്‍ത്തിയായ കണമല വരെയുള്ള ശബരിമല പാതയിലെ അപകട സാധ്യത മേഖലകള്‍ വീഡിയോ രൂപത്തില്‍ കാണാന്‍ സാധിക്കും. ശബരിമല പാതയിലെ അപകടനിരക്ക് കുറയ്ക്കുന്നതിനായി നിര്‍മ്മിച്ച ഈ ബോധവല്‍ക്കരണ വീഡിയോയുടെ പിന്നില്‍ ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് ഐപിഎസിന്റെ ആശയമാണ്.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...