ബുധനാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ്.അന്തിമ വോട്ടര്‍ പട്ടിക പ്രകാരം ആകെ 1,94,706 വോട്ടര്‍മാരാണ് ഇത്തവണ വോട്ടു രേഖപ്പെടുത്തുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്. 2445 കന്നിവോട്ടര്‍മാരും 229പേര്‍ പ്രവാസി വോട്ടര്‍മാരുമാണ്. പുലര്‍ച്ചെ 5.30 ന് മോക് പോള്‍ ആരംഭിക്കും. വോട്ടിങ് യന്ത്രങ്ങള്‍ ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (നവംബര്‍ 19) പൂര്‍ത്തിയാകും. ഗവ. വിക്ടോറിയ കോളേജാണ് പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചത്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രത്തിലേക്ക് തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ തിരികെയെത്തിക്കുക. തുടര്‍ന്ന് രാത്രിയോടെ തന്നെ കോളേജിലെ ന്യൂതമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.മത്സര രംഗത്ത് 10 സ്ഥാനാര്‍ത്ഥികള്‍ആകെ പത്തു സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.സി. കൃഷ്ണകുമാര്‍ (ബി.ജെ.പി, ചിഹ്നം: താമര), രാഹുല്‍ മാങ്കൂട്ടത്തില്‍ (ഐ.എന്‍.സി, ചിഹ്നം: കൈ), ഡോ. പി സരിന്‍ (സ്വതന്ത്രന്‍, ചിഹ്നം:സ്റ്റെതസ്‌കോപ്പ്), എം. രാജേഷ് ആലത്തൂര്‍ (സ്വതന്ത്രന്‍, ചിഹ്നം: ഗ്യാസ് സിലിണ്ടര്‍), രാഹുല്‍.ആര്‍ (സ്വതന്ത്രന്‍, ചിഹ്നം: എയര്‍ കണ്ടീഷണര്‍), രാഹുല്‍ മണലാഴി(സ്വതന്ത്രന്‍, ചിഹ്നം:തെങ്ങിന്‍ തോട്ടം), എന്‍.എസ്.കെ പുരം ശശികുമാര്‍ (സ്വതന്ത്രന്‍, ചിഹ്നം: കരിമ്പു കര്‍ഷകന്‍), എസ്. ശെലവന്‍ (സ്വതന്ത്രന്‍, ചിഹ്നം: ഓട്ടോറിക്ഷ), ബി. ഷമീര്‍ (സ്വതന്ത്രന്‍, ചിഹ്നം: ടെലിവിഷന്‍), ഇരുപ്പുശ്ശേരി സിദ്ധീഖ് (സ്വതന്ത്രന്‍, ചിഹ്നം:ബാറ്ററി ടോര്‍ച്ച് ) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.