തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ പി ടിക്കറ്റിന് ഫീസ് ഈടാക്കാൻ നീക്കം. ഒ പി ടിക്കറ്റിന് 20 രൂപ ഫീസ് ഈടാക്കാനാണ് നീക്കം. നാളെ ചേരുന്ന എച്ച്ഡിഎസ് മീറ്റിംഗിൽ തീരുമാനമുണ്ടായേക്കും. നിലവിൽ ഒ പി ടിക്കറ്റിന് മെഡിക്കൽ കോളജിൽ ഫീസ് ഇല്ല.നേരത്തെ ഫീസ് ഈടാക്കാൻ ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി തീരുമാനിച്ചിരുന്നു. എന്നാൽ മനുഷ്യാവകാശ കമ്മിറ്റി ഇടപ്പെട്ട് ഫീസ് ഈടാക്കാൻ പാടില്ലെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ വീണ്ടും ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി ഇതേ നിർദേശം നൽകിയിരിക്കുകയാണ്. നാളെ ചേരുന്ന എച്ച്ഡിഎസ് മീറ്റിംഗിൽ തീരുമാനമറിയാം.