സാമ്പത്തിക ഞെരുക്കത്തിനിടയിലും കോടികൾ പൊടിച്ചു സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാർ പരസ്യ ഹോർഡിങുകൾക്ക് മാത്രം ചെലവഴിച്ചത് കോടികളാണ്. കെ റെയിൽ മുതൽ ക്ഷേമ പദ്ധതികൾ വരെയുള്ളവയുടെ പരസ്യം ഇക്കൂട്ടത്തിലുണ്ട്. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജൻസികൾക്കായി നൽകിയത്.2021-22 സാമ്പത്തിക വർഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. 14 ഓളം സ്വകാര്യ കമ്പനികൾക്കാണ് കരാർ ലഭിച്ചത്. 2022-23 ൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോർഡിങുകൾക്കായി ചെലവഴിച്ചത് 1,16,98,385 രൂപയാണ്. സ്വകാര്യ എജൻസികളുടെ എണ്ണം 22 ആയി ഉയർന്നു. 2023-24 സാമ്പത്തിക വർഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവർഷത്തിലെ 7 മാസങ്ങൾക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികൾക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.