റേഷൻ വിതരണം കഴിഞ്ഞിട്ടും മാസങ്ങൾ വൈകി വിതരണം ചെയ്യുന്ന തങ്ങളുടെ വേതനം സമയബദ്ധിതമായി നല്കണമെന്നും, സുപ്രിം കോടതി വിധിയുണ്ടായിട്ടും കിറ്റ് കമ്മീഷൻ അർഹതപ്പെട്ട എല്ലാവർക്കും നല്കാത്ത സർക്കാർ നയം തിരുത്തുക, ഓണത്തിന് പ്രഖ്യാപിച്ച ഉൽസവ ബത്ത അടിയന്തരമായി നല്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
റേഷൻ വ്യാപാരി സംയുക്ത സമരസമിതികോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് കടകൾ അടച്ചിടും.ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിക്ഷേധ മാർച്ചും ധർണയും നടത്തും.