അയ്യന്‍കാളി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് സ്‌കീം 2024-25 നടപ്പിലാക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 5,8 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്കാണ് യഥാക്രമം യു.പി, എച്ച്.എസ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ കഴിയുന്നത്.

വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഗ്രേഡ് ലിസ്റ്റ്, ആധാര്‍, ബാങ്ക് പാസ് ബുക്ക്, സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, കലാ-കായിക മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള രേഖകള്‍ എന്നിവ സഹിതം നവംബര്‍ 30ന് മുമ്പ് അപേക്ഷിക്കുക.

താമസിക്കുന്ന പരിധിയിലെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ നല്‍കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും അതത് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.

Leave a Reply

spot_img

Related articles

ശബരിമലയിൽ മിൽമയിൽനിന്നു നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ പി.എസ്. പ്രശാന്തിനെ പ്രതിചേർക്കുമെന്ന് സൂചന

ശബരിമലയിൽ മണ്ഡലകാലത്തു മിൽമയിൽനിന്നു നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കുമെന്ന് സൂചന.ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളാകും. ബോർഡിന്...

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു.ഇത്തവണ കോർപ്പറേഷൻ നേരിട്ടാണ് സർവീസ് നടത്തുന്നത്.അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു.കെഎസ്ആര്‍ടിസി ജനറല്‍ മാനേജരാണ്...

ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും.7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ...

‘അക്വാഫിറ്റ്’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി നടപ്പാക്കുന്ന ‘അക്വാഫിറ്റ്’ നീന്തൽ പരിശീലന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോർജ് അക്വാട്ടിക്...