ട്രെയിൻ തട്ടി യുവതി മരിച്ച സംഭവം:വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസി കുഴഞ്ഞു വീണ് മരിച്ചു

കോഴിക്കോട് പാലോളിപ്പാലത്ത് ട്രെയിൻ തട്ടി യുവതി മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട.അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു.അപകടത്തിൽ പെട്ടത് മകളാണോ എന്ന് സംശയത്തിൽ എത്തിയ കറുകയിൽ കുറ്റിയിൽ രാജൻ (73) ആണ് മരിച്ചത്. വടകര പുതുപ്പണം പാലോളിപ്പാലത്താണ് അപകടം നടന്നത്.പാലോളിപ്പാലം ആക്കൂന്റവിട ഷർമിള (48) ആണ് ട്രെയിൻ തട്ടി മരിച്ചത്. ഷർമ്യ എന്നായിരുന്നു രാജന്റെ മകളുടെ പേര്. പേരിലെ സാമ്യത കാരണമാണ് അപകടത്തിൽപ്പെട്ടത് മകളാണോ എന്നറിയാൻ സംഭവസ്ഥലത്തേക്ക് വന്നത്. തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കുടുംബശ്രീ യോഗത്തിനു ശേഷം വീട്ടിലേക്കു മടങ്ങിയ ഷർമിളയെ ട്രെയിൻ തട്ടുകയായിരുന്നു. അതു കണ്ട ലോക്കോ പൈലറ്റ് അറിയിച്ചതനുസരിച്ച് വടകര പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസും ആർപിഎഫും സ്ഥലത്തെത്തി നാട്ടുകാരുടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Leave a Reply

spot_img

Related articles

കാലിയായ മദ്യക്കുപ്പിക്ക് 20 രൂപ പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി...

നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു.റിയ ഫാത്തിമ (18) ആണ് മരിച്ചത്.അപകടത്തിൽ എട്ട് പേർക്ക്...

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ...