നിയുക്ത കർദ്ദിനാൾ മോൺ. ജോർജ് കൂവക്കാടിൻ്റെ മെത്രാഭിഷേകം നാളെ

കർദിനാൾ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ചങ്ങനാശ്ശേരി അതിരൂപതാ വൈദികൻ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാടിന്‍റെ മെത്രാഭിഷേക തിരുകർമങ്ങൾ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് 2 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിക്കുള്ളിൽ നടക്കും.ആദ്യം മെത്രാൻമാരും വൈദികരും അണിനിരക്കുന്ന പ്രദക്ഷിണം കൊച്ചുപള്ളിയിൽ നിന്നാരംഭിച്ച് മെത്രാപ്പോലി ത്തൻപള്ളിയിൽ എത്തിച്ചേരും. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ ആർച്ചുബിഷപ് മാർ തോമസ് തറയിൽ ഏവരെയും സ്വാഗതം ചെയ്യും. തുടർന്ന് മെത്രാഭിഷേകത്തിന്‍റെ തിരുകർമങ്ങൾ ആരംഭിക്കും. സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ കാർമികനായിരിക്കും. ആർച്ചുബിഷപ് മാർ തോമസ് തറയിൽ, വത്തിക്കാൻ സെക്രട്ടറിയേറ്റ് ഓഫ് സ്‌റ്റേറ്റ് പ്രതിനിധി ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്‌ഗർ പഞ്ഞ പാർറ എന്നിവർ സഹകാർമികരായിരിക്കും.ആർച്ചുബിഷപ് മാർ ജോർജ് കൂവക്കാടിന്‍റെ കാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വി. കുർബാനമധ്യേ സീറോമലങ്കര കത്തോലിക്കാ മേജർ ആർച്ചുബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് വചനസന്ദേശം നൽകും. വി. കുർബാനയ്ക്കുശേഷം പള്ളിയിൽ ആശംസാപ്രസംഗങ്ങൾ നടത്തപ്പെടും.സീറോമലബാർ സഭയുടെ മുൻ ജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ചുബിഷപ് മോസ്റ്റ് റവ.ഡോ. എഡ്‌ഗർ പേഞ്ഞ പാർറ, ചങ്ങനാശേരി അതിരൂപതാ മൂൻ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, ഷംഷാബാദ് രൂപതാ സഹായമെത്രാൻ മാർ തോമസ് പാടിയത്ത്, ചെത്തിപ്പുഴ തിരുഹ്യദയപള്ളി വികാരിയും ആശ്രമം പ്രയോരും മാർ ജോർജ് കൂവക്കാടിന്‍റെ മാതൃസഹോദര സുമായ റവ. ഫാ. തോമസ് കല്ലുകളം സിഎംഐ എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കും. മാർ ജോർജ് കൂവക്കാട് എല്ലാവർക്കും നന്ദിയർപ്പിക്കും.ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള കർദിനാളന്മാർ, മെത്രാൻമാർ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം.എൽ.എമാർ, കേന്ദ്ര-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും ചങ്ങനാശേരി അതിരൂപതയിലെ വിവിധ ഇടവകകളിൽനിന്നും വൈദികർ, സന്യസ്‌തർ, അത്മാ യർ എന്നിവരടങ്ങുന്ന 4000-ൽ അധികം പ്രതിനിധികളും പങ്കെടുക്കും.

Leave a Reply

spot_img

Related articles

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി

മലയാളം പറഞ്ഞ് കയ്യടി വാങ്ങി പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനം പറഞ്ഞ് തുടക്കം. അനന്തപത്മനാഭന്റെ മണ്ണിൽ വരാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി...

പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു

തുറമുഖം രാജ്യത്തിന് സമർപ്പിക്കുവാൻ പ്രധാനമന്ത്രി വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിംഗ് ഇന്ന്.രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍...

കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ഇന്നലെ രാത്രിയാണ് ഡി ഐ ജിയുടെ ഔദ്യോഗിക മെയിലിലേക്ക് ബോംബ് ഭീഷണി വന്നത്. വിമാനത്താവളത്തിൽ ബോംബ് സ്‌ക്വാഡിന്റെ...

പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി

മലപ്പുറം പെരിന്തൽമണ്ണക്കടുത്ത് മണ്ണാർ മലയിൽ വീണ്ടും പുലി ഇറങ്ങി. റോഡ് മുറിച്ചു കടന്ന് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.ഒരു മാസം മുമ്പും...