ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഈ മാസം 28ന് സത്യപ്രതിജ്ഞ ചെയ്യും

ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഈ മാസം 28ന് സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപീകരണത്തിനായി സോറന്‍ ഗവര്‍ണറെ കണ്ടു. ഗവര്‍ണര്‍ക്ക് അദ്ദേഹം രാജി സമര്‍പ്പിച്ചു.ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഇനി കാവല്‍ മുഖ്യമന്ത്രിയായി തുടരും. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളിലേക്ക് കടന്നതായി ഹേമന്ത് സോറന്‍ അറിയിച്ചു. ആര്‍ജെഡിക്കും മന്ത്രിപദത്തില്‍ ഇടം നല്‍കുമെന്നും സൂചനയുണ്ട്.ജാര്‍ഖണ്ഡില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തില്‍ വിജയിച്ച ഇന്ത്യ മുന്നണി സര്‍ക്കാര്‍ രൂപീകരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി സ്ഥാനത്ത് ഹേമന്ത് സോറന്‍ തുടരും.മന്ത്രി പദത്തില്‍ കോണ്‍ഗ്രസിനും ആര്‍ജെഡിക്കും സ്ഥാനം നല്‍കും.സിപിഐഎംഎല്‍ മന്ത്രി സ്ഥാനം ആവിശ്യപ്പെടാനും നീക്കം ഉണ്ട്.സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട തീരുമാനം കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേര്‍ന്ന് സ്വീകരിക്കുമെന്ന് പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പ്രതികരിച്ചു.കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയ നീരിക്ഷകരായ താരീഖ് അന്‍വര്‍, മല്ലു ഭട്ടി വിക്രമാര്‍ക, കൃഷ്ണ അല്ലാവൂരു എന്നിവര്‍ സംസ്ഥാനത്ത് തുടരുന്നു.ഭിന്നതകള്‍ ഇല്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഇന്ത്യ മുന്നണി ഒരുങ്ങുന്നത്. അതിനിടെ സംസ്ഥാനത്ത് NDA യ്ക്ക് നേരിടേണ്ടി വന്ന പരാജയം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. ഗോത്രവര്‍ഗ്ഗ മേഖലയില്‍ പാര്‍ട്ടിക്ക് മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെന്നും പ്രാദേശിക വികാരം ജെഎംഎമ്മിന്നൊപ്പം നിന്നുവെന്നുമാണ് ബിജെപിയുടെ പ്രാഥമിക വിലയിരുത്തല്‍.

Leave a Reply

spot_img

Related articles

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....

പാലായിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് നാട്ടകം സുരേഷ് എം.എൽ.എ

പാലാ നഗരസഭയിൽ വിപ്പ് ലംഘിച്ച കോൺഗ്രസ് കൗൺസിലർമാർക്കെതിരെ പാർട്ടി നടപടിയും, നിയമനടപടിയും ഉണ്ടാകുമെന്ന് കോട്ടയം ഡി സി സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം.എൽ.എ...

പാലാ നഗരസഭയില്‍ അവിശ്വാസം: സ്വതന്ത്ര മുന്നണിയെ കൈയ്യൊഴിഞ്ഞു; നിര്‍ണായക നീക്കവുമായി യുഡിഎഫ്

ഇന്നവതരിപ്പിക്കപ്പെടുന്ന അവിശ്വാസ പ്രമേയ നീക്കത്തില്‍ യുഡിഎഫ് പിന്തുണയോടെ നഗരസഭ അധ്യക്ഷപദവിയില്‍ എത്തിയ ദിയ ബിനുവിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന നിര്‍ണായക സന്ദേശം തന്നെയാണ് യുഡിഎഫ് നേതൃത്വം വിപ്പിലൂടെ...

കെ.എസ്.യു-മുഖ്യമന്ത്രി തർക്കം; സണ്ണി ജോസഫുമായി കൂടിക്കാഴ്ച നടത്തി അലോഷ്യസ്

മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള അസ്വാരസ്യങ്ങൾക്കിടയിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായി നിർണായക കൂടിക്കാഴ്ച നടത്തി.വിഷയത്തിൽ കെപിസിസി അധ്യക്ഷൻ...