ഒരു സർവീസിന് 90,000 രൂപ ബിൽ; ഒല സ്കൂട്ടർ അടിച്ചുതകർത്ത് യുവാവ്

ഒല ഇലക്ട്രിക് സ്‌കൂട്ടർ അടിച്ചുതകർത്ത് യുവാവ്. ചുറ്റിക കൊണ്ട് സ്‌കൂട്ടർ അടിച്ചു തകർക്കുകയാണ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. വാഹനം വാങ്ങി ഒരു മാസത്തിന് ശേഷം നടത്തിയ സർവീസിൽ 90,000 രൂപ ബിൽ വന്നതിനെ തുടർന്നാണ് ഒല സ്കൂട്ടർ യുവാവ് അടിച്ചുതകർത്തത്. ഷോറൂമിന് മുന്നിൽ വെച്ചായിരുന്നു അടിച്ചുതകർത്തത്.സ്കൂട്ടർ മറിച്ചിട്ട് ചുറ്റിക കൊണ്ട് നിരവധി തവണ അടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ചുറ്റു കൂടി നിൽക്കുന്നവരും സ്കൂട്ടർ തകർക്കാൻ യുവാവിനൊപ്പം കൂടുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. യുവാവ് ഒരു മാസം മുൻപാണ് ഓല ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. സർവീസ് സെന്റർ 90,000 രൂപ ബിൽ നൽകിയതിന്റെ നിരാശയിലാണ് യുവാവ് സ്കൂട്ടർ തകർ‌ത്തതെന്നാണ് വീഡിയോയിൽ പറയുന്നത്. ഒല ഇലക്ട്രിക് സ്കൂട്ടറിനെതിരെ നിരവധി പരാതികൾ നേരത്തെയും ഉയർന്നിരുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു.പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയിലെത്തി.ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയിലെത്തി.ഏപ്രില്‍ മാസത്തിലെ ഉയര്‍ന്ന വിലയായ...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്.ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ...

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 195 രൂപ വർധിപ്പിച്ചു

പാചകവാതകക്ഷാമം രാജ്യത്ത് രൂക്ഷമായിരിക്കെ ഇരുട്ടടിയായി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.സിലണ്ടർ ഒന്നിന് 195.50 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്.പൊതുമേഖലാ എണ്ണക്കമ്പനികളുടെ കണക്കനുസരിച്ച്, ഡൽഹിയിൽ 19...

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം

ഏറ്റുമാനൂർ പേരൂർക്കവലയിൽ നാലു കടകളിൽ തീപിടുത്തം.ഇന്ന് പുലർച്ചെ 1.30 ഓടെയാണ് സംഭവം.സൽക്കാര ഹോട്ടൽ, ഫാമിലി ബ്യൂട്ടി പാർലർ, കൊച്ചുപുരയ്ക്കൽ സ്റ്റേഷനറി സ്റ്റോഴ്സ്, പുകയില വ്യാപാര...