പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വി; രാജി സന്നദ്ധത അറിയിച്ച്‌ കെ സുരേന്ദ്രൻ

പാർട്ടിയുടെ എ പ്ളസ് മണ്ഡലമായ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഇന്നുച്ചക്ക് 12 മണിക്ക് സുരേന്ദ്രൻ മാധ്യമങ്ങളെ കാണും

പാലക്കാട് തിരഞ്ഞെടുപ്പ് പരാജയപ്പെടുകയും പാർട്ടി ഭരിക്കുന്ന കോർപറേഷനിലേതടക്കം 10000ലധികം വോട്ട് ഇത്തവണ കുറയുകയും ചെയ്‌ത പശ്ചാത്തലത്തില്‍ സുരേന്ദ്രനെതിരെ വ്യാപക വിമർശനം ഉയ‌ർന്നിരുന്നു.

എന്നാല്‍ പരാജയത്തിന് കാരണം ശോഭാ സുരേന്ദ്രനും ശോഭയെ പിന്തുണക്കുന്ന 18 നഗരസഭാ കൗണ്‍സിലർമാരും ആണെന്ന് കേന്ദ്ര നേതൃത്വത്തെ സുരേന്ദ്രൻ അറിയിച്ചതായാണ് സൂചന. ശോഭാ സുരേന്ദ്രന്റെ ഡ്രൈവർ കണ്ണാടി പഞ്ചായത്ത് കേന്ദ്രീകരിച്ച്‌ വോട്ട് മറിച്ചെന്നും സുരേന്ദ്രന്റെ പക്ഷം ആരോപിക്കുന്നുണ്ട്.

പാലക്കാട് നഗരസഭയില്‍ കച്ചവടക്കാർക്കുള്ള യൂസർ ഫീ 300 രൂപയില്‍ നിന്നും 100 ആയി കുറയ്‌ക്കണം എന്ന ആവശ്യം നഗരസഭാ അദ്ധ്യക്ഷ തള്ളി. സ്‌മിതേഷ് മീനാക്ഷി, ദിവ്യ, സാബു എന്നീ കൗണ്‍സിലർമാർ പാർട്ടി സ്ഥാനാർത്ഥിക്ക് എതിരെ പ്രവർത്തിച്ചതായും സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് വിവരം നല്‍കിയിട്ടുണ്ട്. സഹപ്രഭാരിയുടെ നേതൃത്വത്തില്‍ സംഭവം അന്വേഷിക്കണം എന്നാണ് സുരേന്ദ്രന്റെ ആവശ്യം. ഇന്ന് ഉച്ചയ്‌ക്ക് 12ന് സുരേന്ദ്രൻ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...