കർണാടകയിലെ ഹെയർ ഡ്രയർ സ്‌ഫോടനം ആസൂത്രിതം

കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ ഇല്‍ക്കല്‍ ടൗണില്‍ ഹെയർ ഡ്രയർ സ്‌ഫോടനം ആസൂത്രിതം എന്ന് കണ്ടെത്തൽ.

അയല്‍വാസിയെ കൊലപ്പെടുത്താൻ ക്വാറി തൊഴിലാളി നടത്തിയ ഗൂഢാലോചനയാണെന്ന് പൊലീസ് കണ്ടെത്തി. കൊപ്പാള്‍ കുസ്തഗി സ്വദേശിയായ സിദ്ധപ്പ ശീലാവത് (35) ആണ് പിടിയിലായത്. ഇല്‍ക്കല്‍ സ്വദേശി രാജേശ്വരിയുടെ (37) വിരലുകളാണ് അറ്റുപോയത്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെയാണ്,

ഭർത്താവ് മരിച്ച രാജേശ്വരി ഒരു വർഷം മുൻപാണ് സിദ്ദപ്പയുമായി അടുപ്പത്തിലായത്. അടുത്തിടെ രാജേശ്വരി സിദ്ദപ്പയുമായി അകന്നു. ഇതിന് കാരണക്കാരി രാജേശ്വരിയുടെ അയല്‍വാസിയായ ശശികലയാണെന്ന് സിദ്ദപ്പ മനസിലാക്കി. ഇതോടെ ശശികലയെ കൊലപ്പെടുത്താൻ സിദ്ദപ്പ ആസൂത്രണം നടത്തി. ഹെയർ ഡ്രയറിനുള്ളില്‍ ഡിറ്റനേറ്റർ സ്ഥാപിച്ച്‌ ശശികലയുടെ വിലാസത്തില്‍ പാഴ്സല്‍ അയച്ചു.

എന്നാല്‍ ശശികല സ്ഥലത്തില്ലാത്തതിനാല്‍ രാജേശ്വരി പാഴ്സല്‍ കൈപ്പറ്റി. ശശികലയുടെ നിർദ്ദേശ പ്രകാരം രാജേശ്വരി പാഴ്സല്‍ തുറന്നു. പിന്നാലെ ഹെയർ ഡ്രയർ പ്രവർത്തിപ്പിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടർന്ന് ശശികലയെ ചോദ്യം ചെയ്തതോടെയാണ് ഹെയർ ഡ്രയർ ഓർഡർ ചെയ്തിട്ടില്ലെന്ന് മനസിലായത്. പൊലീസ് നടത്തിയ അന്വേഷത്തിലാണ് സിദ്ദപ്പയാണ് ഇതിന് പിന്നിലെന്ന് മനസിലാകുന്നത്. ഒളിവില്‍ പോയ സിദ്ദപ്പയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Reply

spot_img

Related articles

വളപട്ടണത്തെ കവർച്ച; പ്രതി പിടിയിൽ

കണ്ണൂർ വളപട്ടണത്ത് അരി വ്യാപാരി അഷ്‌റഫിന്റെ വീട്ടിൽ നടന്ന കവർച്ചയിൽ പ്രതി പിടിയിൽ. അയൽവാസി ലിജീഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പണവും സ്വർണാഭരണങ്ങളും പ്രതിയുടെ വീട്ടിൽ...

പത്താംക്ലാസ് വിദ്യാർഥിനികൾക്ക് പീഡനം; രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്

പത്താംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചതിന് രണ്ടു യുവാക്കള്‍ക്കെതിരേ പോക്സോ കേസ്. മറ്റു രണ്ടുപേർക്കെതിരേ രാത്രി വീട്ടില്‍ അതിക്രമിച്ചുകയറിയതിനും പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ്...

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

ഡിജിറ്റല്‍ അറസ്റ്റിലൂടെ നാല് കോടി രൂപ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എറണാകുളം സൈബര്‍ പൊലീസിന്റെ...

പെരുമ്പാവൂരിൽ ഭ‍ർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന 39 വയസുള്ള മാമണി ഛേത്രി ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ...