കേരളത്തിലെ സഹകരണ സംഘങ്ങളെ സി.പി.എം കൊള്ള സംഘമാക്കി മാറ്റിയതായി പി.വി. അൻവർ എം.എല്‍.എ. വരാൻ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ പാർട്ടിയായ ഡി.എം.കെ ശക്തി കാണിക്കും.
താൻ കൊടുത്ത പരാതികളില്‍ ഒരു തീർപ്പുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അന്വേഷണം ഒരിടത്തും എത്തിയില്ല.
കാലം കൊണ്ട് പലതും മറയ്ക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ആൻറി ഗവണ്‍മെന്റ് പള്‍സ് ഉണ്ടാക്കിയത് ഡി.എം.കെയാണ്. ആലത്തൂരില്‍ പരാജയപ്പെട്ടതില്‍ യു.ഡി.എഫ് ഇപ്പോള്‍ കരഞ്ഞിട്ട് കാര്യമില്ല. തന്റെ സ്ഥാനാർത്ഥിയെ പിന്തുണക്കാൻ പറഞ്ഞതാണ്. 34.5 കോടി രൂപയാണ് ഇടത്, വലത്, എൻഡിഎ മുന്നണികള്‍ ചേർന്ന് ഉപതെരഞ്ഞെടുപ്പില്‍ ചെലവാക്കിയതെന്നും അൻവർ ആരോപിച്ചു.