അടൂരിൽ വീടിനു ചേർന്നുള്ള വർക്ക് ഏരിയയിൽ തീ പിടിച്ച് സ്കൂട്ടർ, തുണികൾ , റബ്ബർ ഷീറ്റുകൾ എന്നിവ കത്തിനശിച്ചു.ഇളമണ്ണൂർ, പൂതങ്കര ഐണിയാട്ടു വീട്ടിൽ, വീട്ടിൽ മഹേഷ് എന്നയാളുടെ വീടിനോട് ചേർന്നുള്ള വർക്ക് ഏരിയയിൽ ആണ് വർക്ക് ഏരിയയിലെ അടുപ്പിൽ നിന്നും തീ പടർന്നത്. വീട്ടുകാർ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തീ പടർന്നത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂരിൽ നിന്ന് എത്തിയ ഫയർഫോഴ്സും, നാട്ടുകാരും ചേർന്ന് തീ കെടുത്തിയതിനാൽ വീട്ടിലേക്കു തീ പടർന്നില്ല.