ആദായനികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.പറവ ഫിലിംസ് കമ്ബനി നടത്തിയ സാമ്ബത്തിക ഇടപാടുകളിലാണ് റെയ്ഡ്.ഇന്ന് ഉച്ചയോട് കൂടിയാണ് പരിശോധന ആരംഭിച്ചത്. റെയ്ഡ് ഇപ്പോഴും പുരോഗമിക്കുകയാണ്. പറവ ഫിലിംസ് കമ്ബനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് പരിശോധന.സാമ്ബത്തിക ഇടപാടുകളുടെ മറവില്‍ പറവ ഫിലിംസ് കമ്ബനി നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിയിരുന്നു. സൗബിനെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ആദായനികുതി വകുപ്പ് കൂടി അന്വേഷണരംഗത്ത് എത്തുന്നത്. നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.