മുനമ്പം ഭൂമിപ്രശ്നത്തിൽ പരിഹാരത്തിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് സർക്കാർ വിജ്ഞാപനമിറക്കി. ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ കമ്മീഷൻ മൂന്ന് മാസത്തിനുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് സി എൻ മൂന്ന് വിഷയങ്ങളാണ് കമ്മീഷൻ പ്രധാനമായും പരിശോധിക്കുന്നത്. ഭൂമിയുടെ നിലവിലെ സ്വഭാവം, സ്ഥിതി, വ്യാപ്തി എന്നിവയാണ് കമ്മിഷൻ പരിശോധിക്കുക.ഭൂമിയുടെ ഉടമസ്ഥതയെക്കുറിച്ച് ശാശ്വതപരിഹാരം കണ്ടെത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാനാണ് ജുഡീഷ്യൽ കമ്മീഷൻ എന്ന് വിജ്ഞാപനത്തിലുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ കമ്മീഷന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സർക്കാർ നടപടികളെ പോസിറ്റീവായി കാണുന്നെന്ന് മുനമ്പം ഭൂസംരക്ഷണ സമിതി പ്രതികരിച്ചു. വിജ്ഞാപനത്തിനുള്ള വിഷയങ്ങൾ പരിശോധിക്കുവാൻ മൂന്നുമാസം കമ്മീഷന് മതിയാകും. സമരത്തിന്റെ തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് ഫാ. ആന്റണി സേവിയർ പറഞ്ഞു