പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞ സംഭവം; സഹപാഠി അറസ്‌റ്റിൽ

പത്തനംതിട്ടയിൽ പനി ബാധിച്ച്‌ മരിച്ച പ്ലസ്ടൂ വിദ്യാർത്ഥിനി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയ സംഭവത്തില്‍ സഹപാഠിയായ പ്ലസ് ടു വിദ്യാർത്ഥി അറസ്‌റ്റില്‍.തുടർച്ചയായ ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തിയതോടെയാണ് പൊലീസ് വിദ്യാർത്ഥിയെ അറസ്‌റ്റ് ചെയ‌്തത്. പോക്സ‌സോ കേസടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 18 വയസും ആറ് മാസവുമാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രതിയുടെ പ്രായം.മരിച്ച 17കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബർ 22ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു

Leave a Reply

spot_img

Related articles

നിതിൻ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി.നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ...

മുഖ്യമന്ത്രിയും യു.എസ്. അംബാസിഡറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ...

ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി

അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി .അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയി​ലെത്തിയ...

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു .എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന്...