‘നേമം മണ്ഡലത്തിൽ നടത്തിയത് 800 കോടിയുടെ വികസന പ്രവർത്തനങ്ങൾ’: വി.ശിവൻകുട്ടി

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.നേമം മണ്ഡലത്തിലെ 17 സ്കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിന്റെ വികസനത്തിനായി ആവശ്യമെങ്കിൽ ഇനിയും ഫണ്ട്‌ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 46 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.4800 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആറ് ക്ലാസ്സ്‌മുറികളും രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളും വരാന്തയും ഉണ്ട്. മൂന്ന് നിലകൾ നിർമ്മിക്കുന്നതിനുള്ള അടിത്തറ കെട്ടിടത്തിന് നൽകിയിട്ടുണ്ട്. 15 മാസം കൊണ്ടാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...