യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി വിശ്വനാഥ് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ തന്നെ നിരവധി പളളികള്‍ ഏറ്റെടുത്ത് കൈമാറിക്കഴിഞ്ഞു. എന്നാല്‍ ഇനി ഏറ്റെടുക്കാനുളളവ യാക്കോബായ വിഭാഗത്തിന് ഭൂരിപക്ഷമുളള പളളികളാണ്.ഇവിടെ പൊലീസ് നടപടിയുണ്ടായാല്‍ അക്രമസംഭവങ്ങള്‍ക്ക് കാരണമാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുളളതായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരത്തിനായി ആറ് മാസത്തെ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജി നാളെ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്തുവന്നിരുന്നു. ആറ് പള്ളികള്‍ ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ഉദ്യോഗസ്ഥർ ഒന്നും ചെയ്തില്ലെന്ന് കോടതി പറഞ്ഞു. മറുപടി നല്‍കാൻ ഉദ്യോഗസ്ഥർക്ക് മതിയായ സമയം നല്‍കിയെന്ന് പറഞ്ഞ കോടതി ഉത്തരവ് നടപ്പാക്കാൻ നിരന്തരം സാവകാശം നല്‍കാനാവില്ലെന്നും വിമർശനമുന്നയിച്ചു.ഉത്തരവ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തുന്നതില്‍ സിംഗിള്‍ ബെഞ്ച് നടപടി തുടങ്ങി. കോടതിയലക്ഷ്യക്കുറ്റം ചുമത്താതിരിക്കാൻ മറുപടിയുണ്ടെങ്കില്‍ ഉദ്യോഗസ്ഥർ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

Leave a Reply

spot_img

Related articles

നിതിൻ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്ത്, കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തലസ്ഥാനത്തെത്തി.നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ...

മുഖ്യമന്ത്രിയും യു.എസ്. അംബാസിഡറും കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി വി ഡി സതീശനും ഇന്ത്യയിലെ യു.എസ്. അംബാസിഡർ സെർജിയോ ഗോറും കൊച്ചിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസം, ടൂറിസം, സംസ്കാരം, നിക്ഷേപം, സമുദ്രമേഖലാ...

ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി

അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ മരുമകൻ മൈക്കിൾ ബൂലോസും സംഘവും ആലപ്പുഴയിലെത്തി .അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.ചാർട്ടേർഡ് വിമാനത്തിൽ കൊച്ചിയി​ലെത്തിയ...

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു

അർജുൻ ആയങ്കി എടപ്പാളിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു .എടപ്പാളിലെ ഒരു റെസ്റ്റോറന്റിൽ അർജുൻ ആയങ്കി എത്തി ഭക്ഷണം കഴിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അർജുന്...