ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു

ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു. രമ്യയുമാണ് രാജിവെച്ചത്. നാളെ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാനിരിക്കെയാണ് രാജി.ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍ഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗണ്‍സിലറും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നല്‍കിയത്. എല്‍ഡിഎഫിലെ ഒമ്പത് കൗണ്‍സിലര്‍മാരും സ്വതന്ത്രന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താനും ബിജെപി കൗണ്‍സിലര്‍ കെ വി പ്രഭയും നോട്ടീസില്‍ ഒപ്പുവച്ചു.ഭരണ സമിതിയെ വിമര്‍ശിച്ചതിന് അടുത്തിടെ ബിജെപി കൗണ്‍സിലറായ കെവി പ്രഭയെ ബിജെപി അംഗത്വത്തില്‍നിന്ന് നീക്കിയിരുന്നു. അതേസമയം പാലക്കാട്ട് തോറ്റ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയിലെ ചുമതല. പന്തളത്തെ പാര്‍ട്ടി തകര്‍ച്ചയുടെ കാരണക്കാരന്‍ കൃഷ്ണകുമാര്‍ ആണെന്നാണ് കൗണ്‍സിലര്‍മാരുടെ അടക്കം ആരോപണം

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...