നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ – ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിക്കുന്ന ഈ ചിത്രം യുവനിരയിലെ ശ്രദ്ധേയനായ തരുൺ മൂർത്തിയാണ് സംവിധാനം ചെയ്യുന്നത്.റാന്നി സ്വദേശിയായ ഷൺമുഖം എന്ന സാധാരണക്കാരനായ ടാക്സി ഡ്രൈവറായി മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഒരു സാധാരണക്കാരന്റെ കുടുംബ ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്.