അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത-എം സി /ഐ ഡി സി ഐ/ വി സി ഐ അംഗീകരിച്ച യഥാക്രമം എം ബി ബി എസ്/ ബി ഡി എസ് /ബി വി എസ് സി ആന്റ് എ ച്ച് ബിരുദം
അഭിലഷണീയമായ യോഗ്യതകള്‍- അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ എം ഡി ഫസ്റ്റ് ക്ലാസ് ബിരുദം. അധിക പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പരിചയം അല്ലെങ്കില്‍ പ്രസക്തമായ വിഷയങ്ങളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലന പരിചയം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അല്ലെങ്കില്‍ ബിസിനസ് ഇന്റലിജന്‍സ് ടൂളുകള്‍/ഡാറ്റാ മാനേജ്‌മെന്റ് എന്നിവയെ കുറിച്ചുള്ള അറിവ്. രണ്ടു വര്‍ഷത്തെ ആര്‍ ആന്റ് ഡി പരിചയം അല്ലെങ്കില്‍ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം. ബന്ധപ്പെട്ട വിഷയത്തില്‍ എം ഡി/എംഡി എസ്/ എം വി എസ് സി ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. ശമ്പളം 56,000 രൂപ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഡിസംബര്‍ 12-ന് രാവിലെ 11-ന് പ്രായം, യോഗ്യത, അനുഭവ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും) സഹിതം അഭിമുഖത്തില്‍ പങ്കെടുക്കാം.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...