വൈക്കം തന്തൈ പെരിയാർ സ്മാരകവും പെരിയാർ ഗ്രന്ഥശാലയും ഡിസംബർ 12ന് ഉദ്ഘാടനം ചെയ്യും

കോട്ടയം: വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം ഡിസംബർ 12ന് രാവിലെ 10.00 മണിക്കു മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുക്കുന്ന ചടങ്ങിൽ വൈക്കത്തുവച്ചു നടക്കും. ചടങ്ങിൽ അധ്യക്ഷത വഹിക്കുന്ന മുഖ്യന്ത്രി പിണറായി വിജയൻ മുഖ്യപ്രഭാഷണവും നിർവഹിക്കും.  തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം നിർവഹിക്കും.സഹകരണ-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ, ഫിഷറീസ് -സാംസ്‌കാരികം-യുവജനക്ഷേമവകുപ്പുമന്ത്രി സജി ചെറിയാൻ, തമിഴ്‌നാട് ജലസേചനവകുപ്പ് മന്ത്രി ദുരൈ മുരുകൻ, തമിഴ്‌നാട് പൊതുമരാമത്തുവകുപ്പുമന്ത്രി എ.വി. വേലു, തമിഴ്‌നാട് ഇൻഫർമേഷൻ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥൻ, അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി., സി.കെ. ആശ എം.എൽ.എ, സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തമിഴ്‌നാട് സർക്കാർ ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, വൈക്കം നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, നഗരസഭാംഗം രാജശേഖരൻ എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.

Leave a Reply

spot_img

Related articles

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന്

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ജൂണ്‍ 28ന് കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ജില്ലയിലെ 85277 കുട്ടികള്‍ക്ക് വാക്സിന്‍...

നാളെ മുതൽ മഴയുടെ ശക്തി കുറയും

പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം.നാളെ മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.നിലവിൽ വടക്കൻ കേരളത്തിൽ...

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ചെങ്ങന്നൂർ തിട്ടമേൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.കുന്നത്തുരേത്ത് മോഹനൻ കെ. 73 - നെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെവ്വാഴ്ച 11. മണിയോടെ യാണ്...

മേജർ രവിയുടെ പ്രസ്താവന; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഓഫീസ്

ചലചിത്ര നടൻ ഇന്നസെന്റിന്റെ നിര്യാണവേളയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരം അർപ്പിക്കാൻ എത്തിയത്,55 വാഹനങ്ങളുടെയും 560 പൊലീസിന്റേയും അകമ്പടിയോടെ ആയിരുന്നു എന്ന ബി...