ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് ഉത്തമപാളയം സ്വദേശിയായ പളനിസ്വാമി കുമളി സ്വദേശിയായ ഭഗവതി തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയായ മുരുകൻ എന്നിവരെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിനെ എരുമേലിയിലെ കൊച്ചമ്പലത്തിൽ നിന്നും വലിയമ്പലത്തിലേക്ക് പേട്ടതുള്ളൽ നടത്തുന്ന സമയം ഇവർ അന്യസംസ്ഥാന സ്വദേശിയായ അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി അതിലുണ്ടായിരുന്ന 14,000 രൂപയുമായി കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാക്കളെ തിരിച്ചറിയുകയും, ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡും, എരുമേലി പോലീസും നടത്തിയ തിരിച്ചിലിൽ ഇവരെ മണിക്കൂറുകൾക്കുള്ളിൽ തന്നെ പിടികൂടുകയുമായിരുന്നു.കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാർ, എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു ഇ.ഡി, എസ്.ഐ മാരായ രാജേഷ് ടി.ജി, അബ്ദുൾ അസീസ്, സി.പി.ഓ മാരായ വിനീത്, അനീഷ് കെ.എൻ, അൻസു പി.എസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

കോട്ടയത്ത് എസ് എഫ് ഐ മാർച്ച് അക്രമാസക്തമായി

നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കോട്ടയത്ത് നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് അക്രമാസക്തമായി.പെൺകുട്ടികളടക്കം നൂറുകണക്കിന് വിദ്യാർത്ഥികൾ പോസ്റ്റ്...

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം; തോമസ് ഐസക്

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കുന്നതാണ് പ്രധാനമന്ത്രിയുടെ ആഹ്വാനമെന്ന് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. രൂപയുടെ മൂല്യം കുത്തനെ...

സ്വർണ വിലയില്‍ വൻ വർധനവ്

ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ സ്വർണ വിലയില്‍ വൻ വർധനവ്.സ്വർണം, വെള്ളി ഇറക്കുമതി തീരുവ ഇന്നലെ രാത്രി 15 ശതമാനമായാണ് ഉയർത്തിയത്.പവന് 10,200 രൂപ...

എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും

സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി ഫലപ്രഖ്യാപനം 15 ന് തന്നെ ഉണ്ടായേക്കും.പുതിയ മന്ത്രിസഭ നിലവില്‍ വന്നിട്ടില്ലെങ്കിലും നേരത്തേ നിശ്ചയിച്ചതു പ്രകാരം വെള്ളിയാഴ്ച തന്നെ ഫല പ്രഖ്യാപനം നടത്തുമെന്ന്...