ആറു ടൺ റേഷൻ അരി എലി തിന്നു; വിചിത്ര വിശദീകരണവുമായി സ്റ്റോർകീപ്പർ

ഇടമലക്കുടിയിൽ എലി തിന്നത് ആറു ടൺ റേഷൻ അരി! ഗോത്രവർഗക്കാർക്കായി വിതരണം ചെയ്യാനുള്ള റേഷനരിയുടെ ശേഖരത്തിലെ ക്രമക്കേടിനെപ്പറ്റി അന്വേഷണം തുടങ്ങിയതോടെയാണ് ഈ വിശദീകരണം.ഗോഡൗണിലെ ആറു ടണ്ണിലധികം അരി പല കാലഘട്ടങ്ങളിലായി എലി തിന്നെന്നാണു സ്റ്റോർ കീപ്പർ നൽകിയ വിശദീകരണം. രാജമല പെട്ടിമുടിയിലാണ് ഈ ഗോഡൗൺ.

പൊതുവിതരണ വകുപ്പിലെയും അരി വിതരണത്തിന്റെ ചുമതലയുള്ള ദേവികുളം ഗിരിജൻ സൊസൈറ്റിയിലെയും ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്.മുൻ സൊസൈറ്റി സെക്രട്ടറിയും നിലവിൽ ഗോഡൗണിന്റെ സ്റ്റോർ കീപ്പറുമായ ആളുടേതാണു വിശദീകരണം.സ്‌റ്റോർ കീപ്പർ ചുമതലയിൽ നിന്ന് ഇയാളെയും സഹോദരനെയും കഴിഞ്ഞ ദിവസം നീക്കിയിരുന്നു.ക്രമക്കേടുകൾ സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫിസർക്കു റിപ്പോർട്ട് നൽകുമെന്നു താലൂക്ക് സപ്ലൈ ഓഫിസർ സഞ്ജയ് നാഥ് പറഞ്ഞു.ഇടമലക്കുടിയിലെ ഗോത്രവർഗക്കാർക്ക് 20 ദിവസമായി റേഷനരി കിട്ടാതെ വന്നതോടെ അടിയന്തര നടപടിയെടുക്കാൻ കലക്ടർ പൊതുവിതരണ വകുപ്പിനു നിർദേശം നൽകി.പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അരി കാണാതായ വിവരം പുറത്തറിഞ്ഞത്.

Leave a Reply

spot_img

Related articles

സൈക്കോളജിസ്റ്റ് അഭിമുഖം

സർക്കാർ കോളേജ്, ആറ്റിങ്ങൽ, ശ്രീ നാരായണ കോളേജ് (വർക്കല), ശ്രീ ശങ്കര കോളേജ് (നഗരൂർ), ശ്രീ നാരായണ ട്രയിനിംഗ് കോളേജ് (നെടുങ്കണ്ട), ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് (സായിഗ്രാമം, ഊരുപൊയ്ക), മന്നാനിയ...

തലസ്ഥാനത്ത് എന്റെ കേരളം പ്രദർശന വിപണന മേള മേയ് 17 മുതൽ 23 വരെ

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരത്ത് കനകക്കുന്നിൽ മേയ് 17 മുതൽ 23...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ്...

മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനക്കുട്ടം

മലയാറ്റൂർ ഇല്ലിത്തോട്ടിൽ വീണ്ടും കാട്ടാനക്കുട്ടം എത്തി. തിങ്കളാഴ്ച്ച രാത്രി കാട്ടാന വീട് തകർത്ത സ്ഥലത്താണ് കാട്ടാനക്കൂട്ടം വീണ്ടും എത്തിയത്.കാട്ടാനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന്...