പൂജാ ബംമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശിക്ക്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബംമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് എടുത്ത പത്ത് ടിക്കറ്റുകളിൽ ഒന്നിനാണ് 12 കോടി അടിച്ചത്. ജയകുമാർ ലോട്ടറി സെൻ്ററിൽ നിന്നാണ് ദിനേശ് കുമാർ ലോട്ടറി എടുത്തത്.

ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം വീട്ടുകാരെ പോലും അറിയിച്ചത് : പൂജാ ബംപർ വിജയി ദിനേശ് കുമാർ

പൂജാ ബംപറിന്റെ ഒന്നാം സമ്മാനം നേടിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിനും കുടുംബത്തിനും ആഹ്ലാദത്തിൻ്റെ നിമിഷങ്ങൾ.കൊല്ലം ജയകുമാര്‍ ലോട്ടറീസ് എടുത്ത പത്ത് ടിക്കറ്റില്‍ ഒന്നിനാണ് 12 കോടി ഒന്നാം സമ്മാനം ലഭിച്ചതെന്ന് ദിനേശ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍പ് ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. അപ്പോഴൊക്കെ ചെറിയ സമ്മാനം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ദിനേശ് കുമാര്‍ പറഞ്ഞു. ലോട്ടറി അടിച്ചതറിഞ്ഞ് ഇന്നലെ ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇന്നാണ് ഒന്നാം സമ്മാനം ലഭിച്ച കാര്യം വീട്ടുകാരെ അറിയിച്ചത്. ലോട്ടറി തുക ബാങ്കില്‍ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലം ജയകുമാര്‍ ലോട്ടറീസ് വിറ്റ JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം JA 378749, JB 939547, JC 616613, JD 211004, JE 584418 എന്നീ ടിക്കറ്റുകള്‍ക്ക്. ഗോര്‍ക്കി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.

Leave a Reply

spot_img

Related articles

കീം 2025: പ്രവേശന പരീക്ഷ 23 മുതൽ

2025-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത (CBT) പ്രവേശന പരീക്ഷ ഏപ്രിൽ 23 മുതൽ 29 വരെ സംസ്ഥാനത്തെ എല്ലാ ജില്ലാ...

കെ-മാറ്റ് 2025: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

2025 വർഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കേരള മാനേജ്‌മെന്റ് ആപ്റ്റിട്യൂട് ടെസ്റ്റിനായി (KMAT 2025 session-II) വിദ്യാർഥികൾക്ക് മെയ് 9  വൈകിട്ട് നാല് വരെ  www.cee.kerala.gov.in ൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പരീക്ഷ...

കുടുംബ വഴക്കിനെ തുടര്‍ന്ന് തീ കൊളുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്ന് സ്വയം പെട്രോളൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി ഗൃഹനാഥന്‍. തിരുവനന്തപുരം വെങ്ങാനൂര്‍ പനങ്ങോട് ഡോ.അംബേദ്കര്‍ ഗ്രാമം കൈപ്പളളിക്കുഴി രേവതി ഭവനില്‍ കൃഷ്ണന്‍കുട്ടിയാണ്...

പുതിയ മന്ദിരത്തിൽ സിപിഐ ദേശീയ യോഗം 23 മുതൽ

പുതുതായി നിർമിച്ച സംസ്ഥാന മന്ദിരമായ എം.എൻ.സ്മാരകത്തിൽ സിപിഐയുടെ ദേശീയ നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾ 23 മുതൽ 25 വരെ ചേരും.മുൻ സംസ്ഥാന സെക്രട്ടറി...