മസ്റ്ററിങ് ക്യാമ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു

എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങളിലെ ഗുണഭോക്താക്കളുടെ ഇ-കെ.വൈ.സി അപ്‌ഡേഷൻ പ്രക്രിയയുടെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കുടപ്പനക്കുന്ന് ഫ്രീമെൻസ് ക്ലബിൽ സംഘടിപ്പിച്ച മസ്റ്ററിങ് ക്യാമ്പ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ സന്ദർശിച്ചു. വിരലടയാളം പതിയാത്തവർക്ക് ക്യാമ്പുകളിലെത്തി ഫേസ് ആപ്പ്, ഐറിസ് സ്‌കാനർ എന്നിവ മുഖേന അപ്‌ഡേഷൻ ചെയ്യാവുന്നതാണെന്നും ഈ അവസരം പരമാവധി പ്രയോജനപ്പടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ ജില്ലയിൽ മുൻഗണനാ വിഭാഗത്തിൽ 87 ശതമാനം ഗുണഭോക്താക്കളുടെ അപ്‌ഡേഷൻ പൂർത്തിയായിട്ടുണ്ട്. താലൂക്ക് തലത്തിൽ നടത്തി വരുന്ന ക്യാമ്പുകളിൽ ഫേസ് ആപ്പ്, ഐറിസ് സ്‌കാനർ മുഖേനയുള്ള അപ്‌ഡേഷൻ സൗകര്യം ലഭ്യമാണ്. മുൻഗണനാ വിഭാഗത്തിലെ ഇ-കെ.വൈ.സി അപ്‌ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കൾക്ക് റേഷൻ വിഹിതം നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ ഉപഭോക്താക്കൾ ക്യാമ്പുകൾ നിർബന്ധമായും ഉപയോഗപ്പെടുത്തണം.

Leave a Reply

spot_img

Related articles

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹർജി സുപ്രീംകോടതി തള്ളി.എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം...

അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം അയർകുന്നത്തെ അമ്മയുടെയും മക്കളുടെയും ആത്മഹത്യയില്‍ ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ. മക്കളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മക്കള്‍ക്ക് നീതി ഉണ്ടാകാൻ ഏതറ്റം വരെ പോകുമെന്നും...

ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു

ഈരാറ്റുപേട്ട വാഗമൺ റോഡിൽ ട്രാവലർ മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു. കുമരകം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞത്.പരിക്കേറ്റ നിരവധി പേരെ...

വിഴിഞ്ഞം കമ്മീഷനിംഗ് മെയ് 2ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്വപ്ന പദ്ധതി​​​യാ​​​യ വി​​​ഴി​​​ഞ്ഞം അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര തു​​​റ​​​മു​​​ഖത്തിന്‍റെ കമ്മീഷനിംഗ് മെയ് 2 ന് നടക്കും.പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്രമോ​​​ദി മേ​​​യ് ര​​​ണ്ടി​​​ന് വി​​​ഴി​​​ഞ്ഞം തു​​​റ​​​മു​​​ഖം രാജ്യത്തിന് സമർ​​​പ്പി​​​ക്കും.ഇത്...