കാർഷിക സെൻസസ്; വിവരശേഖരണത്തിന് തുടക്കം

പതിനൊന്നാമത് കാർഷിക സെൻസസിന്റെ ഭാഗമായി രണ്ടും മൂന്നും ഘട്ട വിവരശേഖരണം സംസ്ഥാന വ്യാപകമായി ആരംഭിക്കുന്നു. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് ജില്ലാ തലത്തിൽ കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല. ഫീൽഡ് ജോലികൾക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ നേതൃത്വം നൽകും.രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ വാർഡുകളിൽ നിന്നും തെരെഞ്ഞെടുത്ത വാർഡുകളിലെ എല്ലാ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2021-22 വർഷത്തിൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും.മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്തെ തെരെഞ്ഞെടുത്ത വാർഡുകളിലെ കുടുംബങ്ങളിൽ നിന്നും അവരുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയിൽ 2022-23 ൽ കൃഷി ചെയ്ത വിളകൾ, ജലസേചന രീതി, കൃഷിക്കുണ്ടായ ചെലവുകൾ, കൃഷിക്കായി എടുത്ത ലോണുകൾ, കൃഷി സ്ഥലത്തു അവലംബിച്ച വളം, കീടനാശിനി പ്രയോഗം തുടങ്ങിയവ സംബന്ധിച്ച് വിശദമായ വിവരശേഖരണം നടത്തും.സംസ്ഥാനത്തെ കർഷകരുടെ അഭിവൃദ്ധിക്കും നൂതന കൃഷിരീതികൾ നടപ്പിലാക്കുന്നതിനും വേണ്ടി നടത്തുന്ന വിവരശേഖരണത്തിനായി എന്യൂമറേറ്റർമാർ എത്തുമ്പോൾ സത്യസന്ധമായ വിവരങ്ങൾ നൽകണം.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...