കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുമെന്ന വാർത്തകൾ തള്ളി കെ സുധാകരൻ. താൻ മാറുമെന്ന വാർത്തകൾ മാധ്യമസൃഷ്ടിയാണ്. നേതൃമാറ്റം തീരുമാനിക്കേണ്ട സ്ഥലത്ത് തീരുമാനിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കെ സുധാകരനെ മാറ്റേണ്ടതില്ല എന്നാണ് ഹൈക്കമാൻഡ് തീരുമാനം.അതേസമയം കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരിൽ വലിയ അഴിച്ച് പണി ഉടൻ ഉണ്ടാകും. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്ന് ശശി തരൂർ എംപി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം ലക്ഷ്യമിട്ടുള്ള മിഷൻ 2025 നുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്സ് നേതൃത്വം. നിലവിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാണ്. അതിനാൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ മാറ്റേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം.