മുല്ലപ്പെരിയാർ : സ്റ്റാലിൻ – പിണറായി കൂടിക്കാഴ്ച ഇന്ന്

നവീകരിച്ച പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് വൈക്കത്ത് എത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും.ഇന്ന് വൈകിട്ട് കുമരകത്താണ് ഇരു മുഖ്യ മന്ത്രിമാരുടെയും കൂടിക്കാഴ്ച. എം. കെ.സ്റ്റാലിൻ ഉച്ചയോടെ കുമരകത്ത് എത്തും.ഭാര്യ ദുർഗ സ്റ്റാലിനും ഒപ്പമുണ്ടാകും. വൈകിട്ടോടെ പിണറായി വിജയനും കുമരകത്ത് എത്തും. കുമരകം ലേക് റിസോർട്ടിലാണ് ഇരുവരും തങ്ങുന്നത്.ശക്തമായ സുരക്ഷയാണ് കുമരകത്ത്.

ഇന്നലെ നടത്തിയ അവസാനവട്ട സുരക്ഷാ അവലോകന യോഗത്തിൽ തമിഴ്നാട് എസ്പി ശക്തിവേൽ, കേരള പൊലീസിലെ ഡിവൈഎസ്പിമാരായ കെ.ജി.അനീഷ്, പിപ്സൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.വൈക്കത്തെ ഒരുക്കം മന്ത്രി വി.എൻ.വാസവൻ, മന്ത്രി എ.വി.വേലു, കലക്ടർ ജോൺ വി,സാമുവൽ, ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തി.

Leave a Reply

spot_img

Related articles

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റ് അനുവദിച്ചു

കോട്ടയം റയിൽവേ സ്റ്റേഷനിൽ പുതുതായി 4 ലിഫ്റ്റുകൾ അനുവദിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.കോട്ടയം സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച കാൽനട മേൽപ്പാലത്തിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ...

മുതലപ്പൊഴിയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്ന് കടലില്‍ പോയി കാണാതായ ഷിജിൻ എന്ന മത്സ്യത്തൊഴിലാളിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച്‌ ബന്ധുക്കളും നാട്ടുകാരും അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.ഷിജിനെ...

രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി

ചെറുപുഴയില്‍ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കില്‍പെട്ട് മരിച്ച രാജേഷിന്‍റെ മൃതദേഹം കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായ സംഭവത്തില്‍ പയ്യന്നൂർ തഹസീല്‍ദാരോടും പരിയാരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോടും വിശദീകരണം തേടി .കണ്ണൂർ...

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍

കുതിരാന്‍ തുരങ്കത്തിനു മുകളില്‍ നേരിയ മണ്ണിടിച്ചില്‍ .ഇന്ന് രാവിലെയാണ് മണ്ണിടിച്ചിലുണ്ടായത്. പടിഞ്ഞാറേ ഭാഗത്താണ് മണ്ണിടിഞ്ഞത്.പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം.ഈ...