തെരുവ് നായ ഓടിച്ചു; സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്

തൃശൂർ വാടാനപ്പള്ളിയിൽ തെരുവ് നായ ഓടിച്ചിട്ടതിനെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്. വാടാനപ്പള്ളി പതിനഞ്ചാം വാർഡ് ഫ്രണ്ട്സ് റോഡിന് സമീപം താമസിക്കുന്ന അമ്പലത്ത് വീട്ടിൽ സഗീറിന്റെ മകൻ അദ്നാൻ ആണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്നാനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറേ മുക്കാലോടെ ഫ്രണ്ട്സ് റോഡിൽ വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ സൈക്കിളിൽ കടയിൽ പോകുന്നതിനിടെ തെരുവ് നായ്ക്കൾ ഓടിച്ചിടുകയായിരുന്നു. തെരുവുനായകൾ ഓടിച്ചതിനെ തുടർന്ന് സൈക്കിൾ വേഗത്തിൽ ചവിട്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

Leave a Reply

spot_img

Related articles

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി

പിഎം ശ്രീ പദ്ധതിയില്‍ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ .ഉപസമിതി റിപ്പോർട്ടിന് ശേഷമാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, പദ്ധതിയില്‍...

മാസപ്പടി കേസില്‍ വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും

എക്‌സാലോജിക്- സി.എം.ആര്‍.എല്‍. മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണ അൽപ സമയത്തിനുള്ളിൽ ഇ.ഡിക്കു മുന്നില്‍ ഹാജരാകും.പത്തരയോടെ കൊച്ചി ഓഫീസില്‍...

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

പരീക്ഷയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനി കൊല്ലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്.കൊല്ലം ബെന്‍സിഗര്‍ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്ന ഫെബിന സാജന്റെ (23) മരണമാണ് ക്രൈംബ്രാഞ്ച്...

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം

പാലക്കാട് വീണ്ടും ഡെങ്കിപ്പനി മരണം.പാലക്കാട് കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്.പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം....