വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ്. ദുരന്തം നേരിടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്തു. കേരളത്തിനോടോ തമിഴ്നാടിനോടോ വിവേചനമില്ല. എസ്.ഡി.ആർ.എഫ്. ഫണ്ട് അനുവദിക്കുന്നത് ദുരന്തം നേരിടാനെന്നും നിത്യാനന്ദ റായ്.സംസ്ഥാനങ്ങളുടെ കൈവശമുള്ള ഫണ്ടിൻറെ കണക്ക് നൽകാൻ തയാറാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് പറഞ്ഞു. എല്ലാത്തിലും രാഷ്ട്രീയം കാണരുത്, രേഖകൾ വച്ചാണ് സംസാരിക്കുന്നത്. 394 കോടി എസ്ഡിആർഎഫ് ഫണ്ടായി കേരളത്തിന് നൽകിയിട്ടുണ്ട്. മനസിലാക്കാൻ തയാറല്ലെങ്കിൽ ഒന്നും പറയാനില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഒക്ടോബർ ഒന്നിന് 145 കോടി രൂപ നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.