ക്രിസ്തുമസ് റിലീസായി ഡിസംബർ 20-ന് മാർക്കോ തീയേറ്ററുകളിലെത്തും

മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അഥേനി സംവിധാനം നിർവഹിക്കുന്ന മലയാളത്തിലെ വയലൻസ് ചിത്രം മാർക്കോയ്ക്കായുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ . വയലൻസിന്റെയും ആക്ഷൻ സീനുകളുടെയും പേരിൽ ഇതിനോടകം തന്നെ മാർക്കോ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. വലിയ പ്രതീക്ഷകളാണ് സിനിമക്ക് മേലുള്ളത്. ഇപ്പോഴിതാ പ്രശസ്ത സിനിമ വെബ്സൈറ്റ് ആയഐഎംഡിബിയിൽ ഇന്ത്യയിൽ ഏറ്റവും അധികം ആളുകൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് മാർക്കോ.പട്ടികയില്‍ ആറാം സ്ഥാനത്താണ് മാർക്കോയുള്ളത്. ലിസ്റ്റിൽ മറ്റൊരു മലയാള സിനിമയും ഇടം പിടിച്ചിട്ടില്ല. ടിക്കറ്റ് ബുക്കിംഗ് ആപ്പ് ആയ ബുക്ക് മൈ ഷോയിലെ ഇന്ററസ്റ്റിലും വലിയ കുതിപ്പാണ് മാർക്കോയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ തന്നെ ചിത്രത്തിന് ബുക്ക് മൈ ഷോയിൽ 100K ഇന്ററസ്റ്റിൽ അധികം ലഭിച്ചിട്ടുണ്ട്. ഡിസംബർ 20-ന് ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള സിനിമ കൂടിയാണ് മാർക്കോ. ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ് തന്നെയാണ്

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...