കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി. മാധവൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഡല്‍ഹിയിലെ വീട്ടില്‍ തിങ്കളാഴ്ച കുഴഞ്ഞുവീണ മാധവനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.തൃശൂർ ഒല്ലൂർ തൈക്കാട്ടുശ്ശേരി ചെറുശ്ശേരി പട്ടത്ത് മനക്കല്‍ കുടുംബാംഗമായ പി.പി. മാധവൻ 45 വർഷമായി സോണിയ ഗാന്ധിയുടെ സന്തതസഹചാരിയാണ്. മൃതദേഹം തിങ്കളാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: സാവിത്രി. മക്കള്‍: ദീപ, ദീപ്തി, അശ്വതി, വരുണ്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ 7.30ന് തൈക്കാട്ടുശ്ശേരിയിലെ വീട്ടുവളപ്പില്‍. സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാൻ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എം.പി കേരളത്തിലെത്തി. തിങ്കളാഴ്ച രാത്രി 10ന് എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം എത്തിയത്. നെടുമ്പാശ്ശേരിയില്‍നിന്ന് തൃശൂരിലേക്ക് പോയി. ഒല്ലൂരിലാണ് സംസ്കാരച്ചടങ്ങ്.