രാജ്യസഭ അധ്യക്ഷനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളി

അവിശ്വാസ പ്രമേയത്തിന് പതിനാല് ദിവങ്ങള്‍ക്ക് മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചില്ലെന്നും ജഗ്ദീപ് ധന്‍കറിന്റെ പേര് ശരിയായി എഴുതിയില്ലെന്നും കാണിച്ച്‌ പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷനെതിരെ നല്‍കിയ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി ചെര്‍മാന്‍ ഹരിവംശ് തള്ളി.ചരിത്രത്തിലാദ്യമായാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങാനായി രാജ്യസഭയില്‍ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. ഇന്ത്യാ സഖ്യമാണ് ധന്‍കറിന്റേത് പക്ഷപാതപരമായ സഭാ നടപടികളാണെന്ന് ആരോപിച്ച്‌ നീക്കം നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേഷും നസീര്‍ ഹുസൈനുമാണ് പ്രമേയം അവതരിപ്പിച്ചത്.

Leave a Reply

spot_img

Related articles

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്

ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എന്‍കെ സുധീര്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് .തന്റെ മനസാക്ഷിയുടെ ശബ്ദം കേട്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സുധീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.ചേലക്കര ഉപതെരഞ്ഞെടുപ്പില്‍...

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷം

പാലാ നഗരസഭയിൽ ഭരണകക്ഷിക്കുള്ളിലെ തർക്കങ്ങൾ രൂക്ഷമാകുന്നു.കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് തന്റെ വിലപിടിപ്പുള്ള വാച്ചും ചില ഔദ്യോഗിക ഫയലുകളും മോഷ്ടിച്ചെന്ന ഗുരുതര ആരോപണവുമായി നഗരസഭാ...

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം

സംഘടനാ തലത്തിലടക്കം അഴിച്ചു പണി ആലോചനയിൽ സിപിഎം .ആഗസ്റ്റിൽ ചേരുന്ന വിശാല സംസ്ഥാന കമ്മിറ്റിക്ക് പിന്നാലെയാണ് സെക്രട്ടറിയേറ്റ് തലത്തിൽ അടക്കം അഴിച്ചുപണി പാർട്ടി ആലോചിക്കുന്നത്....

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയില്‍ ചേർന്നേക്കും.ടിഎംസിയില്‍ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു....