ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു

കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു.ആന്ധ്രാ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.അപകടത്തില്‍ 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആന്ധ്രയിലെ പ്രകാശം സ്വദേശികളായ മണികണ്ഠൻ (28), ആത്തേ ശ്രീനിവാസലു (45), ശ്രീമൻ നാരായണ (38) ഇദ്ദേഹത്തിൻ്റെ മകള്‍ ലക്ഷ്മി റിഷിത (10), ഡ്രൈവർ ലക്ഷ്മി റെഡ്ഢി എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലേക്ക് തീർത്ഥാടക സംഘത്തിന്റെ കാർ ഇടിക്കുകയായിരുന്നു. പെണ്‍കുട്ടിയടക്കം 5 പേരാണ് കാറിലുണ്ടായിരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. 5 പേരെയും താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് ലോറിക്ക് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്ന് നാട്ടുകാരും പറയുന്നു. നാട്ടുകാരും ഒപ്പം ഫയർഫോഴ്സും ചേർന്നാണ് കാറില്‍ നിന്നും ആളുകളെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...