രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ച് ബറേലി ജില്ലാ കോടതി

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്ക് സമൻസ്. ഉത്തർപ്രദേശ് ബറേലിയിലെ ജില്ലാ കോടതിയാണ് നോട്ടീസ് നൽകിയത്. ജനുവരി 7ന് ഹാജരാക്കണമെന്ന് ആണ് നോട്ടീസിലെ നിർദ്ദേശം. ഹൈന്ദവ സംഘടനാ നേതാവായ പങ്കജ് പഥക് നൽകിയ കേസിലാണ് നടപടി.ഇന്ത്യ സഖ്യം അധികാരത്തിൽ എത്തിയാൽ ഓരോ സമുദായത്തിൻ്റെയും ജനസംഖ്യയ്ക്ക് ആനുപാതികമായി സമ്പത്ത്, ജോലി, ക്ഷേമ പദ്ധതികൾ എന്നിവ അനുവദിക്കുന്ന സാമൂഹിക സാമ്പത്തിക സർവ്വേ നടപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്ക് എതിരെ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പാഴ് നോട്ടീസ് ആണ് അയച്ചതെന്നും നോട്ടീസ് അയച്ചവർ ആ പദവിയിൽ യോഗ്യരല്ലെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ് പ്രതികരിച്ചു.

Leave a Reply

spot_img

Related articles

മാലാ പാര്‍വതി അവസരവാദിയാണെന്ന് നടി രഞ്ജിനി.

നടി മാലാ പാര്‍വതി കുറ്റവാളികളെ പിന്തുണയ്‌ക്കുന്നുവെന്നും അവസരവാദിയാണെന്നും നടി രഞ്ജിനി.ഫേസ്ബുക്കിലൂടെയാണ് നടിയുടെ വിമര്‍ശനംമാലാ പാര്‍വതി, നാണക്കേട് തോന്നുന്നു. ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ...

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള ഇഡി കുറ്റപത്രത്തിന്റെ പേരില്‍ ബിജെപിക്ക് എതിരെ ഡിഎംകെയുടെ വിമര്‍ശനം

ഇഡി നടപടി അംഗീകരിക്കാന്‍ ആവാത്തതും നാണംകെട്ട പ്രതികാര രാഷ്ട്രീയവുമാണെന്ന് ഡിഎംകെ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായ ടി ആര്‍ ബാലു പറഞ്ഞു.വിവിധ പാര്‍ട്ടികളെ ഏകോപിപ്പിച്ച്‌...

താന്‍ വേട്ടയാടപ്പെട്ട നിരപരാധിയാണെന്ന് സൂചിപ്പിച്ച്‌ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ നിന്നും അല്ലാതെയും നിരവധി വിമര്‍ശനങ്ങള്‍ പി പി ദിവ്യ നേരിട്ടിരുന്നു. ഇതിനെല്ലാം മറുപടിയെന്നോണം ഈസ്റ്റര്‍ ദിന...

എഡിജിപി എം ആർ അജിത്കുമാറിന് വേണ്ടി വീണ്ടും വിശിഷ്ട സേവനത്തിനുള്ള ശുപാർശ നല്‍കി ഡിജിപി

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലിനായിട്ടാണ് ശുപാർശ ചെയ്തത്.അജിത്കുമാർ ഡിജിപി പദവിയിലെത്താൻ രണ്ട് മാസം മാത്രം ബാക്കിനില്‍ക്കേയാണ് ശുപാർശ ഉണ്ടായിരിക്കുന്നത്.ഒന്നര മാസം മുൻപാണ് ശുപാർശക്കത്ത് നല്‍കിയത്....