‘കരുതലും കൈത്താങ്ങും’; 21 പേർക്ക് മുൻഗണനാ റേഷൻ കാർഡുകൾ ലഭിച്ചു

കരുതലും കൈത്താങ്ങും കുന്നത്തുനാട് താലൂക്ക് അദാലത്തിൽ 21 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. എട്ടു പി എച്ച് എച്ച് കാർഡുകളും 13 അന്ത്യോദയ അന്ന യോജന കാർഡുകളും
മന്ത്രിമാരായ പി രാജീവും പി പ്രസാദും ചേർന്നു നൽകി.ഇവരിൽ 11 പേർ കാൻസർ രോഗികളും 10 പേർ ഡയാലിസിസ് രോഗികളുമാണ്. റേഷൻ കാർഡ് തരം മാറ്റിയതോടെ ഇവർക്ക് ഇനി കൂടുതൽ ചികിത്സാനുകൂല്യങ്ങൾ ലഭിക്കും. താലൂക്കിലെ വിവിധ വിളേജുകളിൽ ഉൾപ്പെടുന്ന സജി ഏലിയാസ്, സുജാത ഷാജി, ഖദീജ, അന്നമ്മ ജോർജ്, ആനി എൻ പി, തങ്കമ്മ, ഷംനാ സിദ്ദിഖ് എന്നിവർക്ക് പി എച്ച് എച്ച് കാർഡുകൾ ലഭിച്ചു . ജാനു, ഇട്ടുപ്പ്, ആസിയ, ബാബു പി എസ് , അമ്മിണി അച്യുതൻ, സുശീല, അലീമ , അംബിക രവീന്ദ്രൻ, അമ്മിണി, സൈനബ, ശാന്ത, രാധ, രമണി എന്നിവർക്ക് എ എ വൈ കാർഡുകളും ലഭിച്ചു.

Leave a Reply

spot_img

Related articles

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ

പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് ഓർത്തഡോക്സ് സഭ.കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചുവരികയാണ്.ചില ഇടങ്ങളിൽ പരീക്ഷാ...

മഴ ഒഴിഞ്ഞെങ്കിലും ദുരിതം ഒഴിയാതെ മധ്യതിരുവിതാംകൂർ: എ.സി റോഡിൽ ഗതാഗതം ഭാഗികം

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ശമനമായതോടെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പ്രധാന നദികളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളം ഇറങ്ങിത്തുടങ്ങി. എന്നാൽ...

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒരാളുടെ നില ഗുരുതരം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരം.ഇടുക്കി ഏലപ്പാറ നാലാംമൈലിനു സമീപമാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.തിരുവനന്തപുരം സ്വദേശികള്‍...

താരസംഘടനയിൽ വീണ്ടും വിവാദം

താരസംഘടന അമ്മയില്‍ ശ്വോതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്.ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍...