ശബരിമല തീർത്ഥാടനം: കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീർഘിപ്പിച്ചു

ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ച് അഴുതക്കടവിലെ പ്രവേശന സമയം രാവിലെ 7 മുതൽ ഉച്ചതിരിഞ്ഞ് 3.30 വരെയും, മുക്കുഴിയിലെ പ്രവേശന സമയം രാവിലെ 7 മുതൽ വൈകീട്ട് 4 വരെയും ആയിരിക്കും. അതേസമയം സത്രത്തിലെ പ്രവേശന സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയെന്നുള്ളത് തുടരും.

Leave a Reply

spot_img

Related articles

താരസംഘടനയിൽ വീണ്ടും വിവാദം

താരസംഘടന അമ്മയില്‍ ശ്വോതാ മേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓണക്കിറ്റ് വിതരണത്തിനെതിരെ ഒരു വിഭാഗം താരങ്ങള്‍ രംഗത്ത്.ജനറല്‍ ബോഡിയില്‍ രാജി സമര്‍പ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരില്‍...

ശബരിമലയിൽ മിൽമയിൽനിന്നു നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ പി.എസ്. പ്രശാന്തിനെ പ്രതിചേർക്കുമെന്ന് സൂചന

ശബരിമലയിൽ മണ്ഡലകാലത്തു മിൽമയിൽനിന്നു നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കുമെന്ന് സൂചന.ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളാകും. ബോർഡിന്...

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു.ഇത്തവണ കോർപ്പറേഷൻ നേരിട്ടാണ് സർവീസ് നടത്തുന്നത്.അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു.കെഎസ്ആര്‍ടിസി ജനറല്‍ മാനേജരാണ്...

ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും.7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മലയോര മേഖലകളിൽ...