ശിവക്ഷേത്രത്തിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു; കർണാടകയിൽ 9 അയ്യപ്പ ഭക്തർക്ക് പരുക്ക്

കർണാടകയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒമ്പത് അയ്യപ്പഭക്തർക്ക് പരുക്ക്. ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തിൽ എത്തിയ ഭക്തർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സായിനഗറിൽ ക്ഷേത്രത്തിലെ മുറിയിൽ കിടന്ന് ഭക്തർ ഉറങ്ങുമ്പോഴായിരുന്നു സംഭവം.ഭക്ഷണം പാകം ചെയ്ത ശേഷം ഭക്തർ സിലിണ്ടർ നോബ് ശരിയായി ഓഫ് ചെയ്യാത്തതാകാം സ്‌ഫോടനത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ശബരിമലയിലേക്ക് തീർത്ഥാടനത്തിനായി വരാനിരുന്ന ഭക്തർക്കാണ് പരുക്ക് പറ്റിയത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റ ഒൻപതുപേരുടേയും നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.അതേ സമയം ശബരിമല തീർഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിൻ ട്രിപ്പുകളും പ്രഖ്യാപിച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യന്റെ അഭ്യർത്ഥന മാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിൻ ഓപ്പറേഷന് അനുമതി നൽകുകയായിരുന്നു.

Leave a Reply

spot_img

Related articles

കായലിൽ കാണാതായ മൽസ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

വേമ്പനാട്​ കായലിൽ കക്ക വാരാൻപോയി കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി.ആര്യാട് കോമളപുരം കന്യാക്കൽ പുതുവൽവീട്​ ബാബു (55) ആണ്​ മരിച്ചത്​.മുഹമ്മ ഭാഗത്ത് നിന്നാണ് മൃതദേഹം...

ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി

ഇന്ത്യയിലുൾപ്പെടെ ലോകമെമ്പാടും നിരവധിയാളുകളുടെ വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ താത്കാലികമായി ബ്ലോക്കായി .അക്കൗണ്ടുകൾ 'റിവ്യൂവിൽ' ആണെന്ന് കാണിച്ചാണ് 24 മണിക്കൂർ നേരത്തേക്ക് ആപ്പിൻ്റെ സേവനങ്ങൾ നിർത്തലാക്കിയത്. തിങ്കളാഴ്‌ച...

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...