അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ആരംഭിക്കുന്ന ഒരു വർഷ (രണ്ട് സെമസ്റ്റർ) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ് കോഴ്സിലേക്ക് (സായാഹ്ന കോഴ്സ്     പാർട്ട് ടൈം  ബാച്ച്) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  ജനുവരി 4, വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോമും പ്രോസ്പെക്ടസും സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ്: 500 രൂപ (അപേക്ഷ ഫോം തപാലിൽ ലഭിക്കുന്നതിന് അസിസ്റ്റന്റ് ഡയറക്ടറുടെ പേരിൽ 600 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടർ, സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്റർ, കളമശ്ശേരി – 683104 എന്ന വിലാസത്തിൽ സെൽഫ് അഡ്രസ്ഡ് എൻവലപ് സഹിതം രജിസ്റ്റേർഡ് പോസ്റ്റായി അയക്കേണ്ടതാണ്). എല്ലാ വ്യവസായ ശാലകളിലും നിർമാണ മേഖലകളിലും സേഫ്റ്റി ഓഫീസർമാരുടെ സേവനം നിയമപരമായി ആവശ്യമാണ്. നിലവിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവം പരിഹരിക്കുന്നതിന് വേണ്ടി കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്ന കോഴ്സ് ആണ് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ     ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്. ഇത് കേരളത്തിൽ നിലവിൽ കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററിൽ മാത്രമാണുള്ളത്. ജോലി ചെയ്യുന്നവർക്ക് കൂടി പഠിക്കാൻ സാധിക്കുന്ന വിധത്തിൽ സായാഹ്ന കോഴ്സായിട്ടാണ് നടത്തപ്പെടുന്നത്. ഈ കോഴ്സ് പഠിക്കുന്നവർക്ക് കേരളത്തിന് അകത്തും പുറത്തും സേഫ്റ്റി ഓഫീസർമാരായി ജോലി നേടാനുള്ള അവസരമുണ്ട്. എൻജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്.സി (ഫിസിക്സ്, കെമിസ്ട്രി) എന്നീ കോഴ്സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0484 – 2556530 എന്ന നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

spot_img

Related articles

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ട്രാൻസ്ഫോമറിൽ നിന്ന് ഫ്യൂസ് ഊരിയ കേസ്; പ്രതിയെ പൂനെയില്‍ നിന്ന് പൊക്കി പോലീസ്

മുഖ്യമന്ത്രി വിഡി സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി, വൈദ്യുതി തടസമുണ്ടാക്കുകയും പൊതുജനങ്ങൾക്ക് ബിദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത ആൾ പിടിയിലായി.സംഭവത്തിൽ...

‘ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും’; പാലം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പരിഭവുമായി ജി സുധാകരന്‍

ഞാന്‍ മന്ത്രിയായപ്പോഴാണ് 80 കോടി അനുവദിച്ചതും തറക്കല്ലിട്ടതും, ഇതു പറയേണ്ടിയിരുന്നത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമാണ്’; നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തില്‍...

വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം റെഗുലേറ്ററി കമീഷൻ പുറത്തിറക്കി.വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടമായ 5000 കോടി രൂപ നാലുവർഷംകൊണ്ട് സർചാർജിലൂടെ...

മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്

നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലിസ്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന സുഹൈല്‍ സജീവിന്റെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.അപകടത്തില്‍പ്പെട്ട മിനി കൂപ്പറിന്റെ...